വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു; വെള്ളിക്കോത്ത് താമസിക്കുന്ന ഹൈദര്‍അലിയാണ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലായിരുന്ന വെള്ളിക്കോത്തെ സ്വദേശി മരിച്ചു. അജാനൂർ വെള്ളിക്കോത്തെ കെ.അബ്ബാസ് – ഫാത്തിമ ദമ്പതികളുടെ മകൻ ഹൈദർ അലി (50) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു അപകടം. നോർത്ത് കോട്ടച്ചേരിയിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക്  ഇടിക്കുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ  ചികിൽസക്കിടെ കഴിഞ്ഞ വൈകിട്ട് ശ്വാസ തടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: സുബൈദ (ബാവാനഗർ).മക്കൾ: റുബീന, റജിൽ, റിജുല.സഹോദരങ്ങൾ: അഷറഫ്, ഇബ്രാഹിം, ഖദീജ, നസീമ, പരേതരായ മുഹമ്മദ് കുഞ്ഞി, നൗഷാദ് .

error: Content is protected !!