തൃക്കരിപ്പൂര്‍ :യുവതി യുവാക്കളില്‍ സ്വയംതൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും, യൂണിയന് ബാങ്കിന്റെ വെള്ളിക്കോത്ത് സംരംഭകത്വ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന 4 ദിവസത്തെ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം സമാപിച്ചു. 35 പേര് അടങ്ങിയ ബാച്ചിലെ ഒരോ അംഗങ്ങളും കേക്ക് നിര്‍മ്മിച്ചു. 12 വ്യത്യസ്ത ചേരുവകളും രുചികളും അടങ്ങിയ കേക്കുകളാണ് നിര്‍മ്മിച്ചത്. നിത്യ ജീവിതത്തില്‍ ആവശ്യമായ പുതിയൊരു സ്കില്‍ പഠിച്ചതില്‍ എല്ലാവരും സന്തോഷത്തിലാണ് . കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തില്‍ നടത്തുന്ന കോഴ്സാണിത് സര്‍ട്ടിഫിക്കറ്റ് വിതരണം പിന്നീട് നടക്കും. സമാപന പരിപാടിയില്‍ ഫാക്കല്‍റ്റി രതീഷ്, കെ.വി, തൊഴില്‍ സംരംഭകത്വവുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ അംഗങ്ങളോട് വിശദീകരിച്ചു. പരിശീലന അധ്യാപിക എല്ലാവരും ഔപചാരിക ഉദ്ഘാടനം ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് വിജയരാജ് സി.വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജീഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. വെള്ളിക്കോത്ത് സ്വയം സംരംഭക ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റി രജീഷ്.കെ.വി പദ്ധതി വിശദീകരിച്ചു. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റൂട്ട് ഓഫീസ് സ്റ്റാഫ് സയനകെ.പി കേക്ക് മുറിച്ച് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ നന്ദന പി.കെ നന്ദിയുംപറഞ്ഞു..
