രാംനഗറില്‍ ‘കലയാട്ടം-2025’തിരിതെളിഞ്ഞു; സംഗീത രത്‌നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍:രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തിന് ‘കലയാട്ടം’ 2025 വര്‍ണ്ണാഭമായ തുടക്കം. ഗായകന്‍ സംഗീതരത്‌നം ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറ ലഹരിയുടെ വലയില്‍ പെടാതിരിക്കാന്‍ കലയുടെ ലഹരിയിലേക്ക് തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.സംഗീതം എല്ലാത്തിലുംഉണ്ട്.നമ്മള്‍ സംസാരിക്കുന്നതില്‍ പോലും ശ്രുതിയും താളവും ലയവുമെണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഫ്‌ലവേഴ്‌സ് സിംഗര്‍ ഫെയിം വൈദേഹി വിനോദ് മുഖ്യാതിഥിയായി ഗാനങ്ങള്‍ ആലപിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ആര്‍. ശ്രീദേവി അധ്യക്ഷയായി. രവീന്ദ്രന്‍ മാവുങ്കാല്‍, എലിസബത്ത് എബ്രഹാം, സി.കെ.സുനിതാദേവി, വിനീതാ വിജയന്‍, ടി.കൃഷ്ണന്‍,സി.കെ. അഭിരാം,രതി എം പി കെ എന്നിവര്‍ സംസാരിച്ചു.
കെ.ജയശ്രീ സ്വാഗതവും, കെ.റീന നന്ദിയും പറഞ്ഞു.

error: Content is protected !!