കരിന്തളം:കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കുന്ന ബാക്ക് ടു ഫാമിലി 2025 പരപ്പ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സണ്‍ മാര്‍ക്കുള്ള പരിശീലനം കോയിത്തട്ട കുടുംബശ്രീ സി ഡി എസ് ഹാളില്‍ നടന്നു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം സി ഡി എസ് ചെയര്‍പേഴ്സണ്‍ ഉഷാരാജു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജമ്മ ബെന്നി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ നാസര്‍ ടി എച്ച്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ മാരായ ബിന്ദു മുരളീധരന്, ശാന്തി കൃപ, ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ സതി ദേവി ടീച്ചര്‍, ബളാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോന്‍സി ജോയ്, പന ത്തടി പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ മോള് പി കെ, സജിനി മോള് ബി, മെമ്പര്‍ സെക്രട്ടറി സജീന്ദ്രന് പുതിയപുരയില്‍, ഈസ്റ്റ് എളേരി സിഡി എസ് ചെയര്‍പേഴ്സണ്‍ സരോജിനി സുരേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കിനാനൂര്‍ കരിന്തളം സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ സീന കെ വി സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീവിദ്യ ജെ നന്ദിയുംപറഞ്ഞു.
