മത്സ്യത്തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി കേരള സര്‍ക്കാര്‍ നല്‍കിവരുന്നത് തടഞ്ഞ് പുതിയ നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു .സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍,യൂണിയന്‍ നേതാക്കളായ എസ് രമണന്‍, സി .
എ അമ്പാടി,കുളങ്ങര രാമന്‍,കെ വി സുഹാസ്, ഷീബകൈതക്കാട് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി വി വി രമേശന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!