കാഞ്ഞങ്ങാട്:- കരുത്തോടെ ആത്മവിശ്വാസത്തോടെ സമര്‍പ്പണ മനോഭാവത്തോടെ ട്രാക്കിലേക്ക് മുന്നേറാം എന്ന സന്ദേശവുമായി 4 ദിവസങ്ങളിയായിനടക്കുന്ന 67-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ ഒളിമ്പിക്സിന് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളില്‍ തുടക്കമായി. എല്‍ പി , യു പി , ഹൈസ്ക്കൂള്, ഹയര്‍ സെക്കന്റ് റി എന്നീ വിഭാഗങ്ങളിയായി സബ്ജില്ലയിലെ 90 സ്ക്കൂളില്‍ നിന്നായി 176 ഇനങ്ങളിയായി 4000ത്തോളം കായിക പ്രതിഭകള്‍ വിവിധ കായിക ഇനങ്ങളില്‍ മത്സരിക്കുന്നു. മത്സരാര്‍ത്ഥികളുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റോടു കൂടിയാണ് മത്സരം ആരംഭിച്ചത്. രാജ് മോഹന്‍ ഉണ്ണിത്താന് എം പി സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു. ധ്യാന്‍ചന്ദ് പുരസ്കാര ജേതാവ് കെ.സി ലേഖ മുഖ്യാഥിതിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഉപഹാര സമര്‍പ്പണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ പ്രഭാവതി വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍ അശോക് കുമാര്‍, കുസുമ ഹെഗ്ഡെ ,പിടിഎ പ്രസിഡന്റ് ഇ വി ജയകൃഷ്ണന് , കാഞ്ഞങ്ങാട് ഡി ഇ ഒ രോഹിന് രാജ്, ബിപിസി സനല്‍കുമാര്‍ വെള്ളുവ ഹയര്‍ സെക്കന്റ്റി ജില്ലാ കോര്‍ഡിനേറ്റര്‍ സി വി അരവിന്ദാക്ഷന് , ദുര്‍ഗ്ഗ സ്കൂള്‍ എച്ച് എം പി.സുമ അന്താരാഷ്ട്ര വോളി റഫറി ടി.വി അരുണാചലം എച്ച് എം ഫോറം കോര്‍ഡിനേറ്റര്‍ എം എ അബ്ദുള്‍ ബഷീര്‍, പ്രെമറി എച്ച് എം ഫോറം കണ്‍വീനര്‍ രാജീവന് പാലായി എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഏഷ്യന്‍ കായിക ജേതാവ് ദേവ് സുധീര്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു. സംഘാടക സമിതി കണ്‍വീനര്‍ ഡോ എന്‍ വേണുനാഥന് സ്വാഗതവും ഹോസ്ദുര്‍ഗ് എ ഇ ഒ കെ സുരേന്ദ്രന് നന്ദിയുംപറഞ്ഞു.
