പെരിയ : ചാലിങ്കാല്‍ ഗവ: എല്‍ പി സ്‌കൂളിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി പഠിച്ചിറങ്ങിയ വിദ്യാലയത്തിന് പുസ്തകാലയം ഒരുക്കി നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ. മൂവായിരത്തോളം പുസ്തകങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് പുസ്തകാലത്തില്‍. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം. ദിവാകരന്‍ പുസ്തകാലയം ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍ അധ്യക്ഷനായി.കെ. ഗോപി, സി.കെ വിജയന്‍, വി കുഞ്ഞമ്പു, കെ ഗോപാലന്‍, കെ ജയന്തി, പ്രധാന അധ്യാപകന്‍ കൃഷ്ണന്‍ എമ്പ്രാന്തിരി, പി ടി എ പ്രസിഡന്റ് സി.എച്ചു. സമീര്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകാലയം ഒരുക്കുന്നതിന് പ്രവാസ ലോകത്തുനിന്നും ധനസഹായ സമാഹരണത്തിനു പുഷ്പാകരന്‍ ചാലിങ്കാല്‍, ഗോപി കേളോത്ത്, മുഹമ്മദ് സി എച് ചാലിങ്കാല്‍ എന്നിവര്‍നേതൃത്വംനല്‍കി.
