കാസര്‍കോട്: ഷെഡില്‍ സൂക്ഷിച്ച 116കിലോ കഞ്ചാവും കെ എല്‍ 65 ബി 8063 നമ്പര്‍ മിനിലോറിയും പിടികൂടി.
മഞ്ചേശ്വരം കൊടല മുഗറുവില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം . സുള്ള്യമെയിലെ ഒരു ഷെഡില്‍ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറി ഷെഡിന് സമീപത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എ എസ് . പി .നന്ദഗോപന്, ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍,എസ് ഐ കെ.ആര് ഉമേശന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുന്നു. പോലീസ് സംഘത്തില്‍ ഡ്രൈവര്‍ പ്രഗോദ്, സി.പി.ഒ. മോസ്മി എന്നിവരും പങ്കെടുത്തു.
മഞ്ചേശ്വത്ത് ഷെഡില്‍ സൂക്ഷിച്ച 116 കിലോ കഞ്ചാവും മിനിലോറിയും പിടികൂടി
