കാഞ്ഞങ്ങാട് : ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂൾ കലോത്സവം 2025 – 26 ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിദ്യാഭ്യാ സ്ഥിരം സമിതി അധ്യക്ഷ കെ.പ്രഭാവതി നിർവ്വഹിച്ചു. പ്രശക്ത സിനിമാ താരം ദേവാംഗന വിപിൻ മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അരുൺ കുമാർ പി.എസ്, മദർ പി ടി എ പ്രസിഡന്റ് സുലൈഖ, പി ടി എ വൈസ് പ്രസിഡന്റ് ഉമേശൻ , മുൻ പി ടി എ പ്രസിഡന്റ് ദാമോദരൻ, സീനിയർ അസിസ്റ്റൻഡ് ശാരദ , സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് കെ.പി ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞജു, ജൂസ്ക്കൂൾ ലീഡർ ലസ്ന എന്നിവർ പ്രസംഗിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ എം. എ അബ്ദുൾ ബഷീർ സ്വാഗതവും, കൺവീനർ സിബി നന്ദിയും പറഞ്ഞു.
