അമ്പലത്തറ : റെയില്‍വേ ഡെവലപ്മെന്റ് കളക്ടീവ് ( എന്‍ ആര് ഡിസി) പ്രവര്‍ത്തകസമിതി അംഗവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന രഞ്ജിത്ത് റാമിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മൂന്നാമത് എന്‍ഡോവ്മെന്റ് പുരസ്കാരം അമ്പലത്തറ സ്നേഹവീടിന് കൈമാറി.
ഭാരത സര്‍ക്കാരിന്റെ സര്‍വ്വ ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ പുരസ്കാര ജേതാവും ഗായകനുമായ ആദിത്യ സുരേഷ് പുരസ്കാര സമര്‍പ്പണം നടത്തി. എന്‍.ആര്.ഡി .സി പ്രസിഡന്റ് എന്‍ സദാശിവന് അധ്യക്ഷത വഹിച്ചു. പെട്രോളിയം മന്ത്രാലയം ഡയറക്ടര്‍ ജനറലും എന്‍.ആര്. ഡി.സി മുഖ്യരക്ഷാധികാരിയുമായ പി മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി . എന്‍.ആര്.ഡി .സിരക്ഷാധികാരി ഡോക്ടര്‍ വി. സുരേശന്
രഞ്ജിത്ത്റാം അനുസ്മരണ പ്രഭാക്ഷണം നടത്തി. പ്രൊഫ :എന്‍ സുരേന്ദ്രനാഥ്, ഡോ: അജയകുമാര്‍ കോടോത്ത് , അമ്പലത്തറ കുഞ്ഞികൃഷ്ണന്, മുനീസ അമ്പലത്തറ, അഡ്വ.ടി. വി. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.എന്‍ ആര് ഡി സി സെക്രട്ടറി എം വിനീത് സ്വാഗതം പറഞ്ഞു.
