കാഞ്ഞങ്ങാട്:ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായിക മേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ തുടക്കമായി. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി.ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ചു കല്യോട്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും കായിക താരങ്ങളുടെ അകമ്പടിയോടുകൂടി കൊണ്ടുവന്ന ദീപശിഖ ഹൈജംമ്പില്‍ സംസ്ഥാന കായിക മേളയില്‍ വിജയിച്ച ഉദയനഗര്‍ ഹൈസ്‌കൂളിലെ കായികതാരം ജി.എസ്. അമേയ ദീപശിഖ തെളിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മേള ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ ഗ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ബേക്കല്‍ എ.ഇ.ഒ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തി പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കാര്‍ത്യായനി. കണ്ണൂര്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ വെരി.റവ. മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍,പഞ്ചായത്ത് അംഗകളായ എ.ഷീബ , എം. വി. നാരായണന്‍,പ്രഥമാധ്യാപിക കെ.ബിന്ദു, എന്‍.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂവായിരത്തോളം കായിക പ്രതിഭകള്‍പങ്കെടുക്കും.
