കാഞ്ഞങ്ങാട്:-സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉച്ചഭക്ഷണം സമൃദ്ധമാക്കി പൂത്ത ക്കാല് ഗവ: യുപി സ്കൂള്‍ പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 275 ഓളം കുട്ടികള്‍ക്ക് സ്ഥിരമായി നല്കുന്ന ഭക്ഷണത്തോടൊപ്പം ഇടയ്ക്ക് രുചികരമായ വ്യത്യസ്ത വിഭവങ്ങള്‍ നല്‍കിയാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത്.സ്കൂളിലെ അധ്യാപകര്‍,പിടിഎ,മദര്‍ പിടിഎ, വികസന സമിതി, നാട്ടുകാര്‍ എന്നിവരുടെ സഹായത്താലാണ് ഈ ഉച്ചഭക്ഷണ പരിഷ്കരണ പ്രവര്‍ത്തനം നടത്തുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കിയ രുചികരവും വിഭവ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ ആവേശത്തോടെ സ്വീകരിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര് കെ സുരേന്ദ്രന്, പിടിഎ പ്രസിഡണ്ട് ടി രതീഷ്, മതര്‍ പിടിഎ പ്രസിഡണ്ട് ടി പി റിജിന,വികസന സമിതി പ്രസിഡണ്ട് എം പ്രദീപ് കുമാര്‍ എന്നിവര്‍ പ്രവര്ത്തനങ്ങള്ക്ക്നേതൃത്വംനല്കി
