കാഞ്ഞങ്ങാട് :മേരി സ്‌കലോഡോസ്‌ക ക്യൂറിയുടെ 3 വര്‍ഷത്തെ പി എച്ച് ഡി പഠനത്തിന് 1.32 കോടി രൂപയുടെ ഫെലോഷിപ്പിന്
കാഞ്ഞങ്ങാട് സൗത്തിലെ അപര്‍ണ ശ്രീപ്രകാശ് അര്‍ഹയായി. ലാബ്ദിയേഴ്സ്, ചെക് റിപ്പബ്ലിക്ക്, മാസറിക് യൂണിവേഴ്സിറ്റി, ചെക് റിപ്പബ്ലിക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ്,പാരീസ് -സക്ലേയ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനത്തില്‍ സസ്യങ്ങളുടെ ഡി.എന്‍.എ യില്‍ ഉണ്ടാവുന്ന തകരാറുകളും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും എന്നതാണ് ഗവേഷണ വിഷയം.
കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രാഥമിക വിദ്യാഭ്യാസം, പ്ലസ് ടു ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാഞ്ഞങ്ങാട്. എറണാകുളം തേവര സേക്രഡ് ഹാര്‍ട്’ കോളേജില്‍നിന്ന് ബോട്ടണിയില്‍ ഒന്നാം റാങ്കോടെ ബിരുദം. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴിറ്റിയില്‍ നിന്നും ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ പി കെ. പ്രകാശന്റെയും
കാഞ്ഞങ്ങാട് അമൃത വിദ്യാലയം അധ്യാപിക എം ജി ശ്രീദേവിയുടെയും മകളാണ്. സഹോദരി : അഭിരാമി ശ്രീപ്രകാശ് , പ്രോസസ്സ് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക്ക്,ജര്‍മ്മനി,
