മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്പെന്‍സറി എരിക്കുളം 2025-256വാര്‍ഷിക പദ്ധതി എസ് ടി മേഖല ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ രക്ത പരിശോധനയുംസംഘടിപ്പിച്ചു. കണ്ടം കുട്ടിചാല് നവോദയ വായനശാല ഹാളില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ വി.സുഹറ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് കണ്‍വീനര്‍ ബി രാമചന്ദ്രന്,മുന്‍ വാര്‍ഡ് മെമ്പര്‍ ജഗദീശന്,ഉന്നതി മൂപ്പന് സി.ഗോപി എന്നിവര്‍ സംസാരിച്ചു.ജി എച്ച് ഡി എരിക്കുളം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുജീബ് റഹ്മാന് സി.എച്ച്. സ്വാഗതവും,എസ് ടി പ്രൊമോട്ടര്‍ ഇ.മഹേഷ് നന്ദിയും പറഞ്ഞു.
