കാലിച്ചനടുക്കം : നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് ബാലചന്ദ്രന് പുഷ്പഗിരി എന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എംപി അഭിപ്രായപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബാലചന്ദ്രന് പുഷ്പഗിരിയുടെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കാലിച്ച നടുക്കത്ത് വെച്ച് നടന്ന അനുസ്മരണ ചടങ്ങും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങള്‍ സജീവമായി ഇടപെടുകയും ജനങ്ങളോട് ഏറെ പ്രതിബദ്ധത കാണിക്കുകയും ഏറ്റെടുത്ത കാര്യങ്ങള്‍ വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്തിരുന്ന ബാലചന്ദ്രന്റെ വേര്‍പാട് തനിക്ക് ഏറെ വിഷമമുണ്ടാക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിച്ചാനടുക്കത്ത് വച്ച് നടന്ന പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന് മാണിയൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം. അസ്സിനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി മെമ്പര്‍മാരായ കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, ഡിസിസി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍,ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി വി സുരേഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മധുസൂദനന് മാലൂര്‍, മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മുസ്തഫാ തായന്നൂര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എംപി ജോസഫ് മനോജ് തോമസ്,ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രാജന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തങ്കച്ചന് കളരിക്കല്‍,അഡ്വക്കേറ്റ് പി ഷീജ, രാജീവന് ചീരോല്‍, ആന്‍സി ജോസഫ്, ജിനി ബിനോയ്, ബ്ലോക്ക് സെക്രട്ടറി ബാബു മാണിയൂര്‍,ബേബി പുതുപ്പറമ്പില്‍, അനിത രാമകൃഷ്ണന് ലക്ഷ്മി തമ്പാന്, സി തങ്കമണി, രാജേഷ് പണാംകൊട്ട്,മുരളി പനങ്ങാട്,ചന്ദ്രന് കലയന്തടം, പാച്ചേനി കൃഷ്ണന്,പി. യു. മുരളീധരന് നായര്‍,രാജകുമാരന് നായര്‍,ബിനോയ് ആന്റണി,ബാനം ചന്ദ്രന്, ജോസ് ജോസഫ്, ടി. എം മാത്യു, സജിത ശ്രീകുമാര്‍, മധു മൂപ്പില്‍,അജയന് അടുക്കം,ടിപി സുരേഷ്തായനൂര്,സുരേഷ് വളാപ്പാടി, ജോജോ അടുക്കം, മുകുന്ദന് മൂപ്പില്‍, ആശിഷ് അടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.എംജെ ബേബി സ്വാഗതവും കെ. കെ. യുസഫ് നന്ദിയുംപറഞ്ഞു.
