നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു തച്ചങ്ങാട് ഡിവിഷന്‍ കമ്മിറ്റി ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവും കുടംബ സംഗമവും സംഘടിപ്പിച്ചു

തച്ചങ്ങാട് : നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു തച്ചങ്ങാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു നേതാവായിരുന്ന ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവും കുടംബ സംഗമവും സംഘടിപ്പിച്ചു. നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ ജില്ല ജോ. സെക്രട്ടറി ശശി രാവണീശ്വരം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് ദാമോദരന്‍ പൊടിപ്പളം അദ്ധ്യക്ഷനായി. ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞ പെന്‍ഷന്‍കാരെ ഏരിയ സെക്രട്ടറി വിനോദ് കരുവാക്കോട് ആദരിച്ചു. ഡിവിഷനിലെ ക്ഷേമനിധി അംഗവും മികച്ച കര്‍ഷകനുമായ പൊങ്ങാച്ചംവീട് കൃഷ്ണനെ ചടങ്ങില്‍ അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഗീത, യൂണിയന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ തങ്കമണി പള്ളാരം, ബിന്ദു കെ എന്നിവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ കെ ടി സ്വാഗതവും ട്രഷറര്‍ ടി ബാലകൃഷണന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!