കാഞ്ഞങ്ങാട് :ഗ്രീന്‍ വാലി ക്രീയേഷന്‍സ് ന്റെ ബാനറില്‍ കീഴില്‍ പുറത്തിറക്കുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ഡോക്യൂമെന്ററി തീര്‍ത്ഥാടനം പോലെ ഒരു ജീവിതം (എ ലൈഫ് വേ ഓഫ് മെട്രോ മുഹമ്മദ് ഹാജി)റിലീസിങ്ങനൊരുങ്ങി.ഈ മാസം 8 ന് ബുധനാഴ്ച രാത്രി എട്ട് മണിക്കും 10 മണിക്കും മെട്രോ മുഹമ്മദ് ഹാജി ഡയറക്ടര്‍ ആയിരുന്ന ദര്‍ശന ടി വിയില്‍ സംപ്രേഷണം ചെയ്ത് കൊണ്ടാണ് റിലീസിങ്. മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ നിറശോഭ പരത്തി ജ്വലിച്ചു നിന്ന മെട്രോ മുഹമ്മദ് ഹാജി യൂടെ സന്തത സാഹചരിയായിരുന്ന ബഷീര്‍ വെള്ളിക്കൊത്ത് നിര്‍മ്മാണവും ആശയാവിഷ്കാരവും നിര്‍വഹിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ശ്രദ്ധേയമായ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത സംഗം ഷാഫിയാണ്.ബിനാസ് നാസറാണ് ചായാഗ്രാഹകന്.നിവിന്‍ ശിവദാസ് ചിത്രസംയോജനവും സഞ്ജന്‍ ജോസ് സംഗീതവും നല്കി.ഹെലിക്യാം അമേഗ് സുരേഷ്. ശബ്ദമിശ്രണം മേജര്‍ സെവന്ത് പ്രൊഡക്ഷന്‍ ചെന്നൈ.കെ പി കെ വേങ്ങരയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
