കാഞ്ഞങ്ങാട് : മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ എ ഐയിലൂടെ ഉണ്ടാക്കിയ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതായി പരാതി. ഒരാള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അരയികടവ് സ്വദേശി എം.സുബിന്റെ പരാതിയില്‍ ചിത്താരി വാണിയംപാറയിലെ സി.എച്ച്. ജാഫറിനെതിരെയാണ് കേസ്. മധു കൊളവയലിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പരാതിക്കാരന്റെ രാഷ്ട്രീയ പോസ്റ്റിന് താഴെ കമന്റ് ബോക്‌സില്‍ മുഖ്യമന്ത്രിയെ അപമാനിക്കുകയും
ഇതു വഴി നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കി കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാന് വ്യാജ വീഡിയോ ഉണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത് .
