കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സബ്ജില്ല സീനിയര്‍ 19 ആണ്- പെണ്‍കുട്ടി വടംവലിമത്സരം കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.സ്കൂള്‍ പ്രിന്‍സിപ്പല്‍ പി എം . ബാബു ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകന് കെ. ജനാര്ദ്ദനന് സ്വാഗതം പറഞ്ഞു. അനീഷ് മാസ്റ്റര്‍, അമല്‍ തോമസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ ആണ്‍കുട്ടിയുടെ വിഭാഗത്തില്‍ ജി.വി.എച്ച്.എസ് അമ്പലത്തറയും പെണ്‍കുട്ടിയുടെ വിഭാഗത്തില്‍ അംബേദ്കര്‍ ഹയര്‍ സെക്കന്‍ഡറി കോടോത്തും സ്കൂളും ജേതാക്കളായി. സബ്ജില്ലാ പരിധിയിലെ ഏഴു സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ,രാജീവന് ഏഴാംമൈല്‍ ,അനഘ ബാനം
എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
