അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസര്‍കോട് ജില്ലയില്‍ ഉടന്‍ ആരംഭിക്കണം

കാഞ്ഞങ്ങാട്: അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് കാസര്‍കോട് ജില്ലയില്‍ ഉടന്‍ ആരംഭിക്കണമെന്ന് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊവ്വല്‍ എ കെ ജി ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ല കമ്മിറ്റി അംഗം കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി. ജില്ല ജോ.സെക്രട്ടറി എം തമ്പാന്‍ സംഘടന റിപ്പോട്ടും ഏരിയ സെക്രട്ടറി എ കെ ആല്‍ബര്‍ട്ട് പ്രവര്‍ത്തനറിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ രാമചന്ദ്രന്‍ വരവ് ചെലവ് കണക്കും . ശ്യാം പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ വി രതീഷ്, പവിത്രി, ഏരിയ കമ്മിറ്റിഅംഗങ്ങളായ ബ്രീജ രാവണീശ്വരം, എം വി ബാലചന്ദ്രന്‍, എ കെ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സിപിഐഎം തീരദേശ ലോക്കല്‍ സെക്രട്ടറി എന്‍ വി ബാലന്‍ സ്വാഗതവും ഹരി വില്ലാരംപതി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : കെ കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ്), ശ്യാം പ്രസാദ്, ബ്രീജ രാവണീശ്വരം ( വൈസ് പ്രസിഡന്റുമാര്‍ ), ഏ.കെ ആല്‍ബര്‍ട്ട് (സെക്രട്ടറി), ഹരി വില്ലാരംപതി, കെ വി സുശീല (ജോ. സെക്രട്ടറിമാര്‍ ), കെ രാമചന്ദ്രന്‍(ട്രഷറര്‍).

 

 

error: Content is protected !!