പെരിയ പരപ്പകെട്ട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് കൊയ്ത്തുത്സവം നടത്തി

പെരിയ : പരപ്പകെട്ട് വയനാട്ട്കുലവന്‍ ദേവസ്ഥാന ഭരണസമിതി കൊയ്ത്തുത്സവം നടത്തി. രണ്ടര ഏക്കറയോളം വരുന്ന തരിശ്ശ് ഭൂമിയില്‍ ഈ വര്‍ഷം കൃഷിയിറക്കിയത്. കൊയ്ത്തുത്സവം ദേവസ്ഥാന പ്രസിഡന്റ് പ്രമോദ് പെരിയ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ചന്ദ്രന്‍ , തമ്പാന്‍ നായര്‍ , ട്രഷറര്‍ കുഞ്ഞിണ്ണന്‍ ബെദിരകടവ് , ഭാസ്‌ക്കരന്‍ മുരിയാനം, മോഹനന്‍ ബദിരകടവ് , ടി. ബാലന്‍ , ഗംഗാധരന്‍ മുത്തനടുക്കം , മാതൃസമിതി പ്രസിഡന്റ് ഉര്‍മ്മിള , ഷൈനികുഞ്ഞമ്പു, തങ്കമണി എന്നിവര്‍നേതൃത്വംനല്‍കി.

 

 

error: Content is protected !!