കാഞ്ഞങ്ങാട് – വിമുക്ത ഭടന്മാരുടെ ദേശീയ സംഘടനയായ അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ആന്റ് സൈന്യ മാതൃ ശക്തി (എ ബി പി എസ് എസ് പി ) ജില്ലാ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും കാഞ്ഞങ്ങാട് തോയമ്മല്‍ കെ ജി എം ഒ എ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. സംഘടനാ രക്ഷാധികാരി പത്മ നാഭന്‍ ആചാരി പതാക ഉയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രാജന് കെ.പി സ്വാഗതവും, വാര്‍ഷിക റിപ്പോര്‍ട്ടും,അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് രാജീവന് പാലോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട: കേണല്‍ ദാമോദരന്‍ പി മുഖ്യപ്രഭാഷണവും , സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര് രാജന് സംഘടനാ കാര്യ വിശദീകരണവും , ട്രഷറര്‍ തമ്പാന് മേലത്ത് വരവ്, ചിലവ് കണക്കും, സൈന്യ മാതൃ ശക്തി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുകന്യ എച്ച് ആര് സൈന്യ മാതൃ ശക്തി പ്രവര്‍ത്തന റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. തോയമ്മല്‍ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ എം. ബല്‍രാജ്, തപസ്യ കാസര്‍കോട് ജനറല്‍ സെക്രട്ടറി ടി.ദിനേശന് എന്നിവര്‍ സംസാരിച്ചു. സംഘടനാ മുഖ്യ രക്ഷാധികാരി ശ്രീകുമാര്‍ വി.ജി സമാരോപ് പ്രഭാഷണം നടത്തി. സംഘടനാ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ.രവീന്ദ്രന് നന്ദി പറഞ്ഞു. എസ് എസ് എല്‍ സി , പ്ലസ് ടു, ഡിഗ്രി, മറ്റു വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാ , കായിക പരിപാടികള്‍ നടന്നു.
പുതിയ ഭാരവാഹികളായി രാജീവന് പാലോട്ടില്‍
(പ്രസിഡന്റ്),
കെ.പി രാജന്
(ജനറല്‍ സെകട്ടറി),
തമ്പാന് മേലത്ത് (ട്രഷറര്‍)എന്നിവരെതെരഞ്ഞെടുത്തു.
