ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം : ശോഭാ സുരേന്ദ്രന്‍

ബദിയടുക്ക : ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കടത്തിയ സംഭവത്തില്‍ പ്രതിപക്ഷം പാലിക്കുന്ന മൗനം സംശയകരമാണെന്നും നിക്ഷപക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡി. ശങ്കരയ്ക്ക് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രജത ശങ്കരം പരിപാടിയും പ്രവര്‍ത്തക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ സ്വര്‍ണ്ണപാളി കടത്തിയ സംഭവത്തില്‍ ഭക്തര്‍ക്കും ബിജെപിക്കും മാത്രമാണ് ആശങ്കയും പരാതിയുമുള്ളത്. ശബരിമല അയ്യപ്പ സംഗമം സംഘടിപ്പിച്ച പിണറായി വിജയന്‍ അയ്യപ്പഭക്തനായി പരിവര്‍ത്തനപ്പെട്ടുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പല നേതാക്കളും ചൂണ്ടിക്കാട്ടിയത്. ഇത് ശരിയാണെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലും മറ്റ് സ്വത്തുക്കളുടെയും ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഭക്തസമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കണം.കേരളത്തില്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇടത് – വലത് മുന്നണികള്‍ നീക്കം ഇത്തവണ വിലപോകില്ലെന്നും വലിയ രാഷ്ട്രീയമാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജയദേവ കണ്ടിഗെ അധ്യക്ഷത വഹിച്ചു. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ മുഖ്യാതിഥിയായി. ബിജെപി ഉത്തരമേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, മേഖലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രവീശ തന്ത്രി, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, മേഖലാ വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റൈ, ജില്ലാ വൈസ് പ്രസിഡന്റ് മുരളീധര്‍ യാദവ്, ജില്ലാ സെക്രട്ടറി അശ്വിനി കെ.എം, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രേപ്പാടി, സംസ്ഥാന കൗണ്‍സില്‍ അംഗം ഹരീഷ് നാരമ്പാടി, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ എം, ജനറല്‍ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, വിശ്വനാഥ പ്രഭു, മധുചന്ദ്ര മാന്യ, ആനന്ദ് കെ., ഗണപതി പ്രസാദ് കുലമര്‍വ, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ശ്രീകൃഷ്ണ ഭട്ട്, വൈസ് പ്രസിഡന്റ് സാവിത്രി അമ്മ, ബിജെപി ബദിയടുക്ക പഞ്ചായത്ത് വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് മഹേഷ് വളക്കുഞ്ജ, മഞ്ജുനാഥ്, അവിനാഷ് വി.റായി, സുന്ദര്‍ ഷെട്ടി കൊല്ലങ്കാന എന്നിവര്‍ സംസാരിച്ചു.

error: Content is protected !!