വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി റിമാന്റില്‍

കാഞ്ഞങ്ങാട് : കല്ലൂരാവി പുഞ്ചാവിയില്‍ ഇരുനില വീട് കുത്തി തുറന്ന് ഒരു പവന്‍ ആഭരണവും അര ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പുല്ലൂര്‍ തടത്തില്‍ താമസിക്കുന്ന വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് അഫ്‌സല്‍ (35 )നെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26നാണ് പുഞ്ചാവിയിലെ എ. റഹ്‌മത്തിന്റെ വീട്ടില്‍ പ്രതി കവര്‍ച്ച നടത്തിയത്. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തി തുറന്ന് കിടപ്പ് മുറിയുടെ വാതില്‍ തകര്‍ക്കുകയായിരുന്നു കവര്‍ച്ച.

error: Content is protected !!