നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ ബന്ധുവായ യുവാവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണനെ(80)യാണ്
അയല്‍വാസിയും ബന്ധുവുമായ കെ ശ്രീധരന്‍ (44) തലക്കടിച്ച് കൊലപ്പെടുത്തിയത്. ശ്രീധരനെ നീലേശ്വരം പോലീസ് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. ഞായാഴ്ച്ച വൈകിട്ടാണ് സംഭവം. കണ്ണനെ വീട്ടില്‍ ചെന്നാണ് ശ്രീധരന്‍ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരണപ്പെട്ടു. സംഭവറിഞ്ഞു കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍ കുമാര്‍, നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് എന്നിവര്‍ സ്ഥലത്തെത്തി. പുത്തരിച്ചിയാണ് മരണപ്പെട്ട കണ്ണന്റെ ഭാര്യ. മക്കള്‍: ശശി, ചന്ദ്രന്‍, ജയന്‍ (മുവരും കുമ്പളപ്പള്ളി ).മരുമക്കള്‍: രാധാമണി (ഇടത്തോട്),ബേബി (കുമ്പളപ്പള്ളി ) ,രമ്യ (ബേത്തൂര്‍പാറ). സഹോദരങ്ങള്‍: ശാരദ (കാറളം പാലക്കുന്ന്), പരേതരായ വെളുത്തന്‍, മാണിക്യന്‍. പ്രതിയെ
ഇന്ന് കോടതിയില്‍ ഹാജരാകും.
ബന്ധുവായ വയോധികനെ തലക്കടിച്ചു കൊന്ന സംഭവം: പ്രതി അറസ്റ്റില്‍
