ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മിഡിലീസ്റ്റ് കമ്മിറ്റി പുതിയ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഹയാക്ക് എന്ന പുതിയ പേരില്‍ പുറത്തിറക്കി; ക്ലബ്ബ് രക്ഷാധികാരി ബഷീര്‍ മൊബാഷ് മുജീബ് മെട്രോക്ക് നല്‍കി പ്രകാശനം ചെയ്തു

ദുബൈ:ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മിഡിലീസ്റ്റ് കമ്മിറ്റിയുടെ 2025-26 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് കാര്‍ഡ് HAYYAK എന്ന പുതിയ നാമത്തില്‍ പുറത്തിറക്കി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയുടെ സാനിധ്യത്തില്‍ ക്ലബ്ബ് രക്ഷാധികാരി ബഷീര്‍ മൊബാഷ് മുജീബ് മെട്രോക്ക് നല്‍കി പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഹസ്സന്‍ യാഫ , മിഡിലീസ്റ്റ് പ്രസിഡന്റ് ജലീല്‍ മെട്രോ, സെക്രട്ടറി ജാഫര്‍ ബേങ്ങച്ചേരി, ട്രഷറര്‍ ഇസ്മായില്‍ തൈവളപ്പില്‍, സി.ബി.കരീം ,താജുദ്ധീന്‍ അക്കെരെ, ടി വി സൈനുദ്ധീന്‍, എ.കെ.ടി മൂസ, സി.ബി. അന്‍വര്‍ , ടി വി . അഷ്റഫ് , റൗഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!