ആര്‍എസ്എസ് സ്ഥാപിതമായിട്ട് ഇന്ന് 100 വര്‍ഷം തികയുന്നു; കേരളത്തില്‍ 1622 പൊതുപരിപാടി; 1423 പഥസഞ്ചലനങ്ങള്‍

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ വിജയദശമി രാഷ്ട്രിയ സ്വയം സേവക സംഘത്തിന് ( ആര്‍ എസ് എസ്) വെറുമൊരാഘോഷമല്ല.രാഷ്ട്ര നിര്‍മാണത്തിന് രൂപീകൃതമായ ആര്‍ എസ് എസിന്  ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. നിരോധനവും ഗൂഢാലോചനകളും വെല്ലുവിളികളും ഒക്കെ ഉണ്ടായിട്ടും ആര്‍.എസ്.എസ് ഇപ്പോഴും നിലനില്‍ക്കുന്നത് അതിന്റെ വേരുകള്‍ ഇപ്പോഴും സമൂഹത്തില്‍ ആഴ്ന്നുകിടക്കുന്നത് കൊണ്ട്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷക്കള്‍ രാജ്യമൊട്ടാകെ തുടക്കമായിരിക്കുകയാണ്.
ആര്‍.എസ്.എസിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് 100 രൂപാ നാണയവുംസ്‌പെഷല്‍ പോസ്റ്റേജ് സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പുറത്തിറക്കി ന്യൂഡല്‍ഹിയിലെ ഡോക്ടര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ആര്‍.എസ്.എസിന്റെ ആഘോഷ ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. സ്വാതന്ത്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഭാരത് മാതയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ അച്ചടിച്ചു വരുന്നത്.

ദേശീയ മുദ്രക്കൊപ്പം ‘നാഷന്‍ ഫോര്‍ ദി ഫസ്റ്റ്, ദിസ് ഈസ് ഫോര്‍ നാഷന്‍, നോട്ട് ഫോര്‍ മി’ എന്ന വാക്യമാണ് നാണയത്തിന്റെ മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. പിന്‍വശത്താണ് വരദ മുദ്ര കാട്ടി സിംഹത്തോടൊപ്പം നില്‍ക്കുന്ന ഭാരത് മാതയുടെ ചിത്രമുള്ളത്. 1963ലെ റിപബ്ലിക് ദിന പരേഡില്‍ സംഘ് കേഡര്‍ പങ്കെടുത്തതിനെ അനുസ്മരിക്കുന്നതിനാണ് പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഒപ്പം പ്രകൃതി ദുരന്തങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കും ഇത് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
വിജയദശമി ദിനമായ ഇന്ന് നാഗ്പൂരില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗ വത് സംസാരിക്കും. രാജ്യമൊട്ടാകെ സംഘടനാദൃഷ്ടിയിലുള്ള മണ്ഡല അടിസ്ഥാനത്തിലാണ് ഇക്കുറി വിജയദശമി ആഘോഷിക്കുന്നത്.

കേരളത്തിലാകെ 1622 കേന്ദ്ര ങ്ങളിലാണ് വിജയദശമി പരിപാ ടികള്‍. പൂര്‍ണ ഗണവേഷധാരി കളായ സ്വയംസേവകരുടെ പഥ സഞ്ചലനം 1423 കേന്ദ്രങ്ങളില്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരളം പ്രാന്തത്തില്‍ 792 പരിപാടികളും 613 പഥസഞ്ചലനങ്ങ ളും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തരകേരളം പ്രാന്തത്തില്‍ 830 പരിപാടികളും 810 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളും. ഉത്തര കേരളത്തിലെ വിജയദശമി പൊതുപരിപാടികള്‍ ക്കാണ് നടക്കുന്നത്. ദക്ഷിണ കേരളത്തില്‍ ദുര്‍ഗാഷ്ടമി, മഹാ നവമി, വിജയദശമി ദിനങ്ങളിലാണ് പരിപാടികള്‍. 2026 വിജയദശമി വരെ ശതാബി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. മഹാസമ്പര്‍ക്കയജ്ഞം ദക്ഷിണ കേരളത്തില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ 26 വരെയും ഉത്തരകേരളത്തില്‍ ഒക്ടോബര്‍ 11 മു തല്‍ 30 വരെയുമാണ്നടക്കുക

 

error: Content is protected !!