കാഞ്ഞങ്ങാട് :രാഷ്ട്രീയ സ്വയംസേവ സംഘം വിജയദശമി ആഘോഷം കാഞ്ഞങ്ങാട് സംഘ ജില്ലയില്‍ ഇന്ന് ഒമ്പത് സ്ഥലത്ത് പഥസഞ്ചലനവും പൊതുപരിപാടിയും നടത്തും. ഹോസ്ദുര്‍ഗ് ഖണ്ഡില്‍ മടിക്കൈ മണ്ഡലം പരിപാടി aഅമ്പലത്തറയില്‍ പഥസഞ്ചലന ആരംഭിച്ച് കോട്ടപ്പാറയില്‍ സമാപിക്കും റിട്ട. അധ്യാപിക വി ലീല ടീച്ചര്‍ മുഖ്യാതിഥിയാവും. ഉത്തര കേരളം പ്രാന്ത കാര്യകാരി സദസ്യന്‍
കെ. ഗോവിന്ദന്‍ കുട്ടി പ്രഭാഷണം നടത്തും. അജാനൂര്‍ മണ്ഡല പരിപാടി ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന് മുന്നില്‍ നിന്നും പഥസഞ്ചലനം ആരംഭിച്ച് മാണിക്കോത്ത് സമാപിക്കും. പൊതുപരിപാടിയില്‍ റിട്ട. എസ് ഐ സുരേഷ് കുമാര്‍ മുഖ്യാതിഥിയാവും. വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. പുല്ലൂര്‍ മണ്ഡല പരിപാടി പുല്ലൂര്‍ വില്ലേജ് ഓഫീസ് സമീപം നിന്നും പഥസഞ്ചലനം ആരംഭിക്കും. ഉദയനഗര്‍ ഹൈ സ്‌ക്കൂള്‍ സമീപം സമാപിക്കും. നാരായണന്‍ മാസ്റ്റര്‍ വിഷ്ണുമംഗലം മുഖ്യാതിഥിയാവും. വിഭാഗ് സേവാ പ്രമുഖ് കെ. പ്രമോദ് പ്രഭാഷണം നടത്തും. ബേളൂര്‍ മണ്ഡലം പരിപാടി ഇരിയയില്‍ പഥസഞ്ചലനം ആരംഭിച്ച് പൊടവടുക്കം സമാപിക്കും.
എ.നാരായണന്‍ നായര്‍ മുഖ്യാതിഥിയാവും. ജില്ലാ സഹ പ്രചാര്‍ പ്രമുഖ് ഹരീഷ് കുമ്പളപള്ളി പ്രഭാഷണം നടത്തും. പനത്തടി ഖണ്ഡില്‍
പരപ്പ പരിപാടി പഥ സഞ്ചലനം എടത്തോട് പാലത്തിനടുത്ത് ആരംഭിച്ച് പരപ്പ ഫിയസ്റ്റ ഗ്രൗണ്ട് സമാപിക്കും. പൊതുപരിപാടിയില്‍
സാമൂഹ്യ പ്രവര്‍ത്തകന്‍ രത്‌നാകരന്‍ പ്ലാത്തടം മുഖ്യാതിഥിയാകും. ജില്ലാ പ്രചാരക് ടി പി .രഞ്ജിത് മുഖ്യാതിഥിയാവും. ചാമുണ്ടിക്കുന്ന്
പരിപാടി മണ്ഡലം കോയത്തടുക്കം പഥ സഞ്ചലനം ആരംഭിച്ച് ചാമുണ്ടിക്കുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര മൈതാനം സമാപിക്കും. എന്‍ എസ് എസ് മുന്‍ ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ സെക്രട്ടറി ആര്‍. മോഹന്‍കുമാര്‍ മുഖ്യാതിഥിയാകും. പ്രാന്ത കാര്യകാരി സദസ്യന്‍ കെ. പി. ഹരിദാസ് പ്രഭാഷണം നടത്തും.നീലേശ്വരം ഖണ്ഡ് പരിപാടി നീലേശ്വരം മണ്ഡലത്തില്‍ കിഴക്കന്‍ കൊഴുവലില്‍ നിന്നും പഥ സഞ്ചലനം ആരംഭിച്ച പാലസ് ഗ്രൗണ്ടില്‍ സമാപിക്കും.സ്‌കോളര്‍ കോളജ് എംഡി ടി.വി. വിജയന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും.പ്രാന്തിയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് കെ സുരേഷ് പ്രഭാഷണം നടത്തും.ചീമേനി മണ്ഡലം പരിപാടി പദസഞ്ചനവും പൊതുപരിപാടിയും പൊതാവൂരില്‍ നടക്കും. റിട്ട. ഹവില്‍ദാര്‍ സി. ശ്രീജിത്ത്മുഖ്യാതിഥിയാകും.ജില്ലാ ബൗദ്ധിക് പ്രമുഖ് ശ്രീജിത്ത് കൊട്ടോടി പ്രഭാഷണം നടത്തും. ഉദുമ ഖണ്ഡില്‍ ബന്തടുക്ക മണ്ഡലം പൊതുസഞ്ചലനം ബന്തടുക്ക സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം പഥ സഞ്ചലനം ആരംഭിച്ച് സരസ്വതി വിദ്യാമന്ദിര പരിസരത്ത് സമാപിക്കും. റിട്ട. ബാങ്ക് മാനേജര്‍ ബാലകൃഷ്ണ റൈ മുഖ്യാതിഥിയാകും. വി ഭാഗ് ഗോസേവ സംയോജക് കെ. സജീവന്‍ ആറളം പ്രഭാഷണം നടത്തും. ഒക്ടോബര്‍ 5 ന് ചെമ്മട്ടംവയല്‍ , കാഞ്ഞങ്ങാട്,തായന്നൂര്‍,കള്ളാര്‍,കൊട്ടോടി, പാണത്തൂര്‍, കരിന്തളം,പിലിക്കോട്,പുങ്ങംചാല്‍,പൊയിനാച്ചി,ശംഭുനാട്,കരിവേടകം,ഉദുമ ,പള്ളിക്കര, കുണ്ടംകുഴി 16 സ്ഥലങ്ങളില്‍ പഥ
സഞ്ചലനവും പൊതു പരിപാടി നടക്കും.
