പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കോട്ടക്കല്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി. ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍ അടക്കം 21 പേര്‍ പങ്കെടുത്തു. അതില്‍ ഭൂരിഭാഗം പേരും കോട്ടക്കല്‍ വിജയന്‍ സ്ഥാനം രാജിവെക്കണം എന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 28 ന് രാത്രി പരപ്പ ടൗണില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റോയി പുത്തന്‍പുരക്കലിന്റെ നിര്‍ത്തിയിട്ട കാറില്‍ ആരോ താക്കോല്‍ കൊണ്ട് വരഞ്ഞിരുന്നു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ വരഞ്ഞത് പരപ്പ യിലെ വ്യാപാരി നേതാവ് കോട്ടക്കല്‍ വിജയന്‍ ആണെന്ന് തിരിച്ചറിയുകയും. വെള്ളരിക്കുണ്ട് പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അതുപ്രകാരം വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് രണ്ടു കൂട്ടരേയും വിളിക്കുകയും. വിജയന്‍ കോട്ടക്കല്‍ കുറ്റം ഏറ്റെടുക്കുകയും റോയിക്ക് 15,000 രൂപ നഷ്ടപരിഹാരം കൊടുക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു. റോയിയും വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിലെ മെമ്പറാണ്. കമ്മിറ്റിക്ക് കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ പ്രസിഡന്റിനെ പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റ് ടി അനാമയന്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കും.
