ബേക്കല്‍: 17 കാരിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പല തവണ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് കരുവളം സ്വദേശി ശരത്ത് ചന്ദ്രന്‍ (30) നെ ആണ് ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിച്ചിരുന്ന കാലത്ത് ശരത്ത് ചന്ദ്രന്‍ ഓടിച്ചിരുന്ന ബസിലാണ് സ്‌കൂളില്‍ പോയിരുന്നത്. ഈ പരിചയം പ്രണയം നടിച്ച് 2024 ല്‍ ബേക്കല്‍ പോലീസ് പരിധിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. നഗ്‌ന ചിത്രം പകര്‍ത്തുകയും ഇത് കാണിച്ച് വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയായ ശേഷം നഗ്‌ന ചിത്രം കാട്ടി ഭീഷണിപെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ്
പരാതി. പോക്‌സോ, ബലാല്‍സംഗം, ഐടി ആക്ട് ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
