ചുള്ളിക്കര : തുടി സാംസ്‌കാരിക വേദി ദശ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും നടത്തി. ഗോത്രത്തിലെ ഉദ്യോഗസ്ഥ, വിദ്യാര്‍ത്ഥി, ഗോത്ര നേതൃത്വ സംഗമം നടത്തി തുടി പ്രഥമ കണ്‍വീനറും കാസറഗോഡ് ഗവണ്മെന്റ് കോളേജിലേ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയ ഡോ. യു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമൂഹ വികസനത്തില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു.ചെയര്‍മാന്‍ കമലാക്ഷന്‍ കക്കോല്‍ അധ്യക്ഷനായി. തുടി വൈസ് ചെയര്‍മാന്‍ സി. കൃഷ്ണന്‍ മോഡറേറ്ററായി.
രാജു കൈതോട്, രാഘവന്‍, രണദിവന്‍, ബിനു പി നാഗന്‍, വിഷ്ണു ഗോപി എന്നിവര്‍ സംസാരിച്ചു. മോഹനന്‍ കോട്ടപ്പാറ സ്വാഗതം പറഞ്ഞു.
തുടി ജോയിന്റ് കണ്‍വീനര്‍ ചന്ദ്രന്‍ കയലടുക്കാം നന്ദിയും പറഞ്ഞു.
