ചെറുവത്തൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ 19,400 രൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവതികള്‍ മാതൃകയായി. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഉടമയെ കണ്ടെത്തി പണം കൈമാറി. ഇന്ന് രാവിലെ അമ്പലത്തില്‍ പോയി വരികയായിരുന്ന ചീമേനി മുണ്ട്യയിലെ കെ.നളിനി, ടി വി സവിത എന്നിവര്‍ക്കാണ് കൊടക്കാട് അട്ടക്കുഴി എന്ന സ്ഥലത്ത്
വഴിയരികില്‍ വെച്ച് പണം കളഞ്ഞു കിട്ടിയത്. ഉടനെ തന്നെ ഇവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ പണം ഏല്‍പ്പിച്ചു.സമൂഹ മാധ്യമങ്ങളിലെ പോലീസിന്റെ അറിയിപ്പ് കണ്ട് പണം നഷ്ടപ്പെട്ട വലിയപൊയിലെ എന്‍ റഹ്മത്ത് സ്റ്റേഷനിലെത്തി പണം ലഭിച്ചവരില്‍ നിന്നും ഏറ്റുവാങ്ങി. യുവതികളുടെ സത്യസന്ധതയെ റഹ്മത്ത് തൊഴുകൈകളോടെ നന്ദി പറഞ്ഞു.
