വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് വിഷ്ണുമംഗലത്തെ സി.ടി.പത്മാവതി

മാവുങ്കാല്‍: വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് ടൈലര്‍ അമ്മ. പുല്ലൂര്‍ വിഷ്ണുമംഗലത്തെ
സി.ടി.പത്മാവതിയാണ്
വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള സ്ഥലത്ത്
ചെണ്ടുമല്ലി കൃഷി നടത്തിയത്. കൃഷി ഓഫീസില്‍ നിന്ന് വാങ്ങി
150 ഓളം തൈകളാണ് ജൂലായ് 15 ശേഷം നട്ടത്.
എല്ലാ തൈകളിലുമായി
നന്നായി പൂക്കള്‍ വിരിയുകയും ചെയ്തു. മൂന്ന് തവണക്കളായി നടത്തിയ വിളവെടുപ്പില്‍
അര ക്വിന്‍ലോളം പൂക്കള്‍ കാഞ്ഞങ്ങാട് ജെന്നിഫ്‌ലവേഴ്‌സ്
വില്‍പ്പന നടത്താന്‍ സാധിച്ചുവെന്ന്
പത്മാവതി പറഞ്ഞു.
നിലവില്‍ 50 രൂപയാണ്
ഒരു കിലോ പൂവിനെ കിട്ടുന്നത്. ജൂലായ് 15ന് ശേഷമാണ് ഇവര്‍ കൃഷി ആരംഭിച്ചത്.അതുകൊണ്ടുതന്നെ ഓണ കാലത്ത് വിളവെടുപ്പ് നടത്താന്‍ ഇവര്‍ക്ക് . ഒരുപക്ഷേ ഓണക്കാലത്ത്
വിളവെടുപ്പ് നടത്തിയിരുന്നെങ്കില്‍
കൂടുതല്‍ വില കിട്ടിയേനെയെന്ന് ഇവര്‍ പറഞ്ഞു.
വരും വര്‍ഷങ്ങളിലും
ചെണ്ടുമല്ലി കൃഷിയില്‍ കൂടുതല്‍ സജീവമായി ഇറങ്ങാന്‍ തന്നെയാണ്പത്മാവതിയുടെ തീരുമാനം.കാഞ്ഞങ്ങാട് റഹ്‌മത്ത് കോംപ്ലക്‌സില്‍ ലോയേഴ്‌സ് ലേഡീസ് ടൈലറിംഗ് എന്ന സ്ഥാപനം ഇവര്‍ നടത്തിയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോള്‍ വീട്ടില്‍ തന്നെ ചെറിയ രീതിയില്‍ ടൈലറിംഗ് ജോലികള്‍ ചെയ്തു വരികയാണ്. ഭര്‍ത്താവ് മോഹനന്‍ നമ്പ്യാര്‍ കാഞ്ഞങ്ങാട്ടെ പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനാണ്. മക്കള്‍: വിഷ്ണു മോഹന്‍ (ദുബൈ), മമതാ മോഹന്‍(ബാംഗ്ലൂര്‍).

error: Content is protected !!