ലോക ഹൃദയ ദിനം ഡോണ്‍ട് മിസ് എ ബീറ്റ് സന്ദേശ റാലി നടത്തി

കാഞ്ഞങ്ങാട്:-ജനകീയ മേഖലയില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ആനന്ദാശ്രം ലയണ്‍സ് ക്ലബ് ലോക ഹൃദയദിനത്തില്‍ ‘ഡോണ്‍ട് മിസ്സ് എ ബീറ്റ് ‘ നടത്തം ശീലമാക്കൂ ഹൃദയത്തെ കാക്കു എന്നീ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് മാവുങ്കാല്‍ ടൌണ്‍ മുതല്‍ മഞ്ഞംപോത്തിന്‍കുന്ന് ലയണ്‍സ് ക്ലബ് പരിസരം വരെ പ്രചരണ സന്ദേശ റാലി സംഘടിപ്പിച്ചു
ക്ലബ് പ്രസിഡണ്ട് മോഹനന്‍ കൊടവലം ഉത്ഘാടനം ചെയ്തു . സെക്രട്ടറി പ്രമോദ് മാവുങ്കാല്‍ സ്വാഗതം പറഞ്ഞു മുന്‍ പ്രസിഡണ്ട് രാജന്‍ മീങ്ങോത്ത് കൂടാതെ മറ്റു മുന്‍ പ്രസഡന്റുമാര്‍ എന്നിവര്‍ സംസാരിച്ചു ട്രഷറര്‍ സി രാമചന്ദന്‍നന്ദിപറഞ്ഞു

error: Content is protected !!