കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു; ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ അധ്യക്ഷത വഹിച്ചു

കാഞ്ഞങ്ങാട്: സഹകരണ മേഖലയോടൊപ്പം പൊതുനന്മ പ്രവര്‍ത്തനങ്ങളും ജനകീയമായി നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ബാങ്കിന്റെ മുഖ്യ ശാഖയായകുന്നുമ്മല്‍ നടന്നു.സഹകരണ മേഖലയെ തകര്‍ക്കാനുള്ള മുഴുവന്‍ നീക്കങ്ങളെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധിക്കണമെന്നുംആവശ്യപ്പെടുന്ന മുഴുവന്‍ ആളുകള്‍ക്കും വായ്പ അനുവദിക്കുന്നതിനാല്‍ നിക്ഷേപ സമാകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയും,വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നതിനും മുഴുവന്‍ അംഗങ്ങളും തയ്യാറാകണമെന്നും. .പൊതു നന്മ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നീതി മെഡിക്കല്‍ ഷോപ്പിലൂടെ 500 രൂപയില്‍ കൂടുതലുള്ള മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും, യോഗം തീരുമാനിച്ചു.നിരവധി മെമ്പര്‍മാര്‍ പങ്കെടുത്ത് നടന്ന യോഗം ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി വി ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി ഗിനിഷ്, ഭരണസമിതി അംഗങ്ങളായ വി അശോകന്‍, ബി ബാലന്‍, സി എച്ച് ബിന്ദു, എ കെ ഗോപാലന്‍, എന്‍ ഗോപി, പി കെ കണ്ണന്‍, കെ വി കൊട്ടന്‍ കുഞ്ഞി, കെ രാധാകൃഷ്ണന്‍, ബി രമേശന്‍ , കെ ഉഷ ,അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!