വടംവലി മത്സരത്തിനിടയില്‍ ഡിവൈഎഫ്‌ഐ നേതാവ് കുഴഞ്ഞു വീണ് മരിച്ചു

പരിയാരം :വടംവലി മത്സരത്തിനിടയില്‍ ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഡിവൈഎഫ് ഐ തിരുവട്ടൂര്‍ മേഖല സെക്രട്ടറിയും പരിയാരം കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനുമായ രതീഷ് പാച്ചേനി (കുഞ്ഞിക്കുട്ടന്‍ 36)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കേരളോല്‍സവത്തിന്റെ ഭാഗമായി പാച്ചേനി സ്‌കൂള്‍ പരിസരത്ത് നടന്ന വടംവലി മല്‍സരത്തിനിടെ കുഴഞ്ഞ് വീണ
രതീഷിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. പാച്ചേനി പ്രതിഭ ക്ലബ്ബിന്റെ മുന്‍ വടംവലി താരം കൂടിയാണ്. അച്ഛന്‍ തമ്പാന്‍ . അമ്മ പരേതയായ ലക്ഷ്മി. ഭാര്യ: അനുപമ. മക്കള്‍: ആരോണ്‍ (5 വയസ് ), അലൈഡ (6 മാസം) സഹോദരി: ലതിക . ഇന്ന് രാവിലെ 11 മണിയോടെ പാച്ചേനി സ്‌കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് ശേഷം 3 മണിക്ക് പാച്ചേനി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

error: Content is protected !!