കാഞ്ഞങ്ങാട്:ആതുര സേവന മേഖലയില്‍ ജനങ്ങളെ സേവിക്കുന്നതോടൊപ്പം സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലെ ആര് എം ഒ ആയ യുവ ഡോക്ടര്‍ ശിവപ്രകാശ് ചെറുവത്തൂര്‍ തുടര്‍ച്ചയായ പന്ത്രണ്ടാംതവണയും ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തി.11 ദിവസങ്ങളിലായി നടക്കുന്ന നവരാത്രി ഉത്സവത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സംഗീത കച്ചേരിനടത്തിയത്.ഗണപതി സ്തുതിയില്‍ ആരംഭിച്ച് ഹരിവരാസനം പാടിയാണ് കച്ചേരി അവസാനിച്ചത്. ടി കെ വാസുദേവ കാഞ്ഞങ്ങാട്, മൈത്രി മാംഗ്ലൂര്‍ എന്നിവര്‍ പശ്ചാത്തല സംഗീതം ഒരുക്കി.ചെറുവത്തൂര്‍ സ്വദേശിയായ ഡോ: ശിവ പ്രകാശ് മെഡിക്കല്‍ മേഖലയില്‍ വ്യവസായ പ്രവര്‍ത്തിക്കുന്ന പി പ്രകാശന്റെയും സഹകരണ സ്ഥാപനത്തിലെ സെക്രട്ടറി പി ബിന്ദുവിന്റെയും മകനാണ് മെഡിക്കല്‍ വിദ്യാര്‍ഥി പി ശിവനി ഏക സഹോദരിയാണ്. മികച്ച രീതിയില്‍ സംഗീത കച്ചേരി നടത്തിയ യുവ ഡോക്ടറെ ആഘോഷ കമ്മിറ്റി ആദരിച്ചു .ചുറ്റുമതില്‍ നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി പി ഗംഗാധരന്ഉപഹാരംനല്കി.
