നീലേശ്വരം: നീലേശ്വരം നഗര സഭയിലെ ചെയര്‍പേഴ്സന്റെ വാര്‍ഡില്‍ നടന്ന് പോകാന്‍ വഴിയില്ലാതെ ഒറ്റപ്പെട്ടു കഴിയു ന്ന കുടുംബങ്ങള്‍ക്ക് വഴി സൗകര്യം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. നീലേശ്വരം നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രതിനിധീകരിക്കു ന്ന പതിമൂന്നാംവാര്‍ഡില്‍പ്പെട്ട വട്ടപ്പൊയില്‍ തിരിക്കുന്നിലെ നടവഴിയാണ് കാലവര്‍ഷത്തില്‍ തകര്‍ന്നത്. ഇതിനെ ത്തുടര്‍ന്ന് ഈപ്രദേശത്ത് താ മസിക്കുന്ന ആണ്ടി അമ്പൂട്ടി വളപ്പില്‍, തെയ്യകലാകാരന്‍ ഉദ യന്‍,ജയന്‍കുന്നുമ്മല്‍, കെ.ഗണേശന്‍, സത്യന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നടന്നു പോകേണ്ട വഴിയാണ് അ ന്യമായത്.വഴി ഇടിഞ്ഞ് തകര്‍ന്ന് പോയതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ മ റ്റുള്ളവരുടെ വീടിന്റെ അടുക്കള വശത്ത് പോകുന്ന സാഹ ചര്യമായിരുന്നു ഉണ്ടായിരുന്നത്. പല തവണ നഗരസഭ ചെയര്‍പേഴ്സന്റെ ശ്രദ്ധയില്‍ പെടു ത്തിയിട്ടും ഇതുവരെയായി ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും ഇവര്‍ കൂട്ടാക്കില്ലെന്ന് പ്ര ദേശത്തുകാര്‍ പറയുന്നു.ഇതിനെ തുടര്‍ന്ന് വട്ടപ്പോയി ലിലെ ബിജെപി പ്രവര്‍ത്തകരായ അജയന്‍ വട്ടപ്പൊയില്‍ ഉമേശന്‍, ജയന്‍ കുന്നുമ്മല്‍, സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കവുങ്ങിന്റെ തടി കൊണ്ട് പാലം നിര്‍മ്മി ച്ച് സമാന്തരമായി വഴി ഉണ്ടാക്കി നാല് വീട്ടുകാര്‍ക്ക് പുറ ത്തിറങ്ങാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു.
