മന്ത്രവാദത്തിന്റെ മറവില്‍ 19 കാരിയെ തട്ടി കൊണ്ടു പോയ വ്യാജ സിദ്ധന്‍ കര്‍ണാടകയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: 19കാരിയെ മന്ത്രവാദത്തിന്റെ മറവില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍
വ്യാജ സിദ്ധനെ പോലീസ്‌കര്‍ണാടകത്തില്‍ നിന്നും നാടകമായി പിടികൂടി. വി
ദ്യാനഗര്‍ സ്വദേശി അബ്ദുള്‍ റഷീദ്(42) നെ വീരജ് പേട്ടയില്‍ വെച്ചാണ്
കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് എസ് ഐ എം ടി പി സൈഫുനും സംഘവും
പിടികൂടിയത്.
കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെയും
കസ്റ്റഡിയിലെടുത്തു.
വീരാജ്‌പേട്ട പെട്രോള്‍ പമ്പിന് സമീപം കാറില്‍ വെച്ചാണ്
ഇരുവരെയും കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയും പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു . കോടതിയില്‍ ഹാജരാക്കും. ബംഗ്‌ളുരു, തമിഴ്‌നാട് ഏര്‍വാടി , വയനാട് ഭാഗങ്ങളില്‍ ഒരാഴ്ചയായി കറങ്ങുകയായിരുന്നു. റഷീദ് ബംഗ്‌ളുരുവില്‍ നിന്നും തിങ്കാളാഴ്ച പുതിയ സിം സംഘടിപ്പിച്ച് സുഹൃത്തിനെ വിളിച്ചത് പോലീസറിഞ്ഞു. തുടര്‍ന്ന് പോലീസ് പുതിയ നമ്പറില്‍ വിളിച്ചപ്പോള്‍ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തി ഹാജരാകാമെന്ന് പറഞ്ഞെങ്കിലും വീണ്ടും തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ലക്ഷ്യമിടുകയായിരുന്നു. പോലീസ് പിന്നാലെ പിന്തുടര്‍ന്ന്
മനസ്സിലാക്കിയവര്‍ തിങ്കളാഴ്ച രാത്രി പാലക്കാട് വഴി
വിരാജ് പേട്ടയിലേക്ക് എത്തിയത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ അസുഖം ചികിത്സിക്കാന്‍ എത്തിയതായിരുന്നു അബ്ദുള്‍ റഷീദ് എന്ന് പറയപ്പെടുന്നു. അതിനായി ഇയാള്‍ പലതവണ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23 ന് വൈകിട്ട് മുതലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതാവുന്നത്. രാവിലെ കോളജില്‍ പോയതായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഒന്നും ലഭിച്ചിരുന്നില്ല .
ഇതോടെയാണ് പിതാവ് പോലീസില്‍ പരാതിനല്‍കിയത്.

error: Content is protected !!