പെരിയ : കൂടാനം മണിയന്‍തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വച്ച് മാതൃ സംഗമം നടന്നു.
നീലമന സാവിത്രി അന്തര്‍ജനം ഭദ്രദീപം കൊളുത്തി. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച്
ഡി വൈഎസ്പി
ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം മാതൃ സമിതി പ്രസിഡന്റ് മീനാക്ഷി വള്ളിയാട്ടില്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര സേവാ സംഘം പ്രസിഡന്റ് എ കെ സുരേഷ് ബാബു പുതിയ വീട് ഭാഗവത സപ്താഹത്തിന്റെ വിവരണം നല്‍കി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ്
കാര്‍ത്യായനി കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍,
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക കൃഷ്ണന്‍,
രജനി ദാമോദരന്‍, ലതാ രാഘവന്‍ , രാമകൃഷ്ണന്‍, ക്ഷേത്രം
മുന്‍ പ്രസിഡന്റ് കൃഷ്ണന്‍ മൊട്ടമ്മല്‍, രവി വേങ്ങയില്‍ വീട്,പെരിയ തറവാട് മാതൃസമിതി പ്രസിഡന്റ് രമണി കണ്ണന്‍,പെരിയ കൂടാനം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം മാതൃ സമിതി പ്രസിഡന്റ് രുഗ്മിണി കാനത്തിങ്ങല്‍, ക്ഷേത്ര മാതൃ സമിതി മുന്‍ പ്രസിഡന്റുമാര്‍. വിവിധ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും മാതൃസമിതി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ക്ഷേത്ര മാതൃസമിതി സെക്രട്ടറി ജയശ്രീ ഗോപാലന്‍ സ്വാഗതവും
ഉഷാ രവി മേപ്പാട്ട് നന്ദിയുംപറഞ്ഞു.
