കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പിടിഎ, വികസന സമിതി, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിനായി നിര്‍മ്മിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ രവീന്ദ്രന്‍, അശോകന്‍ ഇട്ടമ്മല്‍, ഇബ്രാഹിം ആവിക്കല്‍, പി.ടി.എ പ്രസിഡന്റ് ജാഫര്‍ പാലായി, എസ്എംസി ചെയര്‍മാന്‍ ഷഫീഖ് ആവിക്കല്‍, മദര്‍ പി.ടി എ പ്രസിഡന്റ് ബി എസ് റംസീന , സാമൂഹ്യപ്രവര്‍ത്തകന്‍ എ ഹമീദ് ഹാജി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് നൗഷാദ് കൊത്തിക്കാല്‍, റഹ്‌മാനിയ ജുമാ മസ്ജിദ് പ്രസിഡന്റ് എ അബ്ദുള്ള, സയന്‍സ് അധ്യാപിക പി പ്രസീദ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി മോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സജിത നന്ദിയും പറഞ്ഞു.
