കാഞ്ഞങ്ങാട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതിനായുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനായും 32 ലക്ഷത്തോളം വനിതകള്‍ക്ക് സുരക്ഷാ പെന്‍ഷനായും 5 ലക്ഷം യുവജനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പായും സഹായം എത്തും. ഒരു വീട്ടില്‍ 7000 രൂപ വരെ സഹായം എത്തുന്ന രീതിയിലാണ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ധനകാര്യവകുപ്പ്മന്ത്രി പറഞ്ഞു.
