14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും 16,000 രൂപ പിഴയും

കാഞ്ഞങ്ങാട് :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും 16,000രൂപ പിഴയും ശിക്ഷ. മുളിയാര്‍  പൈക്ക റോഡ് മല്ലം ഹൗസില്‍ കെ. നിത്യാനന്ദ (29) നെയാണ് ഹോസ്ദുര്‍ഗ്
സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 8 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14വയസ് പ്രായമുള്ള പെണ്‍കുട്ടിയെ 2023 ഉച്ചക്ക് 1 മണിക്ക് പ്രതി ലൈംഗിക ഉദേശത്തോടു കൂടി രക്ഷിതാക്കളുടെ സംരക്ഷണയില്‍ നിന്നും കൂട്ടി കൊണ്ടുപോയി ആള്‍ താമസമില്ലാത്ത കെട്ടിടത്തില്‍ എത്തിച്ച് ഗൗരവതരമായ ലൈംഗിക അതിക്രമത്തിലൂടെയുള്ള പീഡനത്തിന് വിധേയമാക്കുകയും ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന എ.അനില്‍കുമാറാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ഹാജരായി.

 

 

 

 

error: Content is protected !!