മൂല്യവത്തായ ആദര്‍ശ രാഷ്ട്രീയത്തിന് പ്രാധാന്യമേറുന്നു: ഡോ.എം.സി. ദിലീപ് കുമാര്‍

കാഞ്ഞങ്ങാട് : നാടിനെയും ജനങ്ങളെയും മറന്നു കൊണ്ടുള്ള നികൃഷ്ട രാഷ്ട്രീയം അരങ്ങു വാഴുമ്പോള്‍, ഗാന്ധിസത്തില്‍ അധിഷ്ഠിതമായ ആദര്‍ശ രാഷ്ടീയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്നും, തെന്നല ബാലകൃഷ്ണപ്പിള്ളയെപ്പോലുള്ള സൗമ്യനായഗാന്ധിയന്റെ ഓര്‍മകള്‍ വരും തലമുറയ്ക്ക്പ്രചോദനമാണെന്നും ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാന്‍ ഡോ.എം.സി. ദിലീപ് കുമാര്‍ അഭിപ്രായപ്പെട്ടു. ഗാന്ധി ദര്‍ശന്‍ വേദി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പെടുത്തിയ തെന്നല ബാലകൃഷ്ണപ്പിള്ള പുരസ്‌കാരം എം.പി. ജയരാജന്‍ വെങ്ങാട്ടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഘവന്‍ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.വി. പുഷ്പജ, കോണ്‍ഗ്രസ് നേതാക്കളായ കെ.വി.സുധാകരന്‍, കെ.പി. പ്രകാശന്‍, ഡി.എം.സുകുമാരന്‍,വി.കൃഷ്ണന്‍ മാസ്റ്റര്‍, ഒ. ഉണ്ണിക്കൃഷ്ണന്‍, എം.വി.ജയശ്രീ, കുഞ്ഞി ക്കണ്ണന്‍ മയിച്ച, പി.കെ.ഭാസ്‌കരന്‍, കെ.കെ. കുമാരന്‍മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സഹകാരിത സമ്മാന്‍ കരസ്ഥമാക്കിയ ചെറുവള്ളൂര്‍ ഫാര്‍മേര്‍സ് ബേങ്കിനെയും, ഉന്നത വിജയം നേടിയ ഡോ.മേഘന, നവദേവ് എം. നമ്പ്യാര്‍, ഇ.വി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവരെയും അനുമോദിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും എ.വി.ബാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!