പെരിയ :മാനവ സഹോദര്യത്തിന് ഉന്നല്‍ നല്‍കികൊണ്ട് കലാ സാംസ്‌കാരിക രംഗത്ത് കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ക്ക് നിറം പകരാന്‍ ഒരു കുട്ടം കല സ്‌നേഹികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പടുത്തുയര്‍ത്തിയ കൂട്ടായ്മയാണ് പെരിയ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി.
ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പെരിയയുടെ 2025ലെ നാടകോത്സവം നവംബര്‍ 13 മുതല്‍ 17 വരെ 5 ദിവസങ്ങളിലായി പെരിയ ഗവണ്‍മെന്റെ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഓഡിറ്റോറിയത്തിന്‍ വെച്ച് സംഘടിപ്പിക്കുകയാണ്. നാടഘോത്സവത്തിന്റെ നോട്ടിസ് പ്രകാശനം പെരിയ ബേക്കലം ഗോകുലം ഗോശാല പരബര വിദ്യാപീഠം സ്ഥാപകന്‍ വിഷണു ഹെബാര്‍ ഗോകുലം ഗോശാല ദിപാവലി സംഗീതോത്സവ വേദിയായ നന്തി മണ്ഡപത്തില്‍ വച്ച് നിര്‍വ്വഹിച്ചു. ഡോ. നാഗരത്‌ന ഹെബാര്‍ ,പെരിയ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ചെയര്‍മാന്‍ ടി രാമകൃഷണന്‍ , വൈസ് ചെയര്‍മാന്‍ പ്രമോദ് പെരിയ , ജനറല്‍ കണ്‍വീനര്‍ വി കുമാരന്‍ മാസ്റ്റര്‍,ഗോപി മാസ്റ്റര്‍ ചാലിങ്കാല്‍, വിജയന്‍ നായര്‍ മഡയാര്‍കുന്ന് , ഹരിന്ദ്രനാഥ അഡിയോടി , തങ്കമണി ടീച്ചര്‍, ഗൗരി,കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
നവംബര്‍ 13 ന് വൈകിട്ട് 7 മണിക്ക് ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ആദ്യ ദിവസത്തെ നാടകോത്സവത്തിന് തിരിതെളിയിക്കും. രണ്ടാദിനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷണന്‍ മുന്നാംദിനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയന്‍, നാലാം ദിനം പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍,
സമാപന ദിവസമായ നവംമ്പര്‍ 17 ന് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അതിഥിയായി നാടകോത്സവത്തിന്ആശംസകള്‍നേരും
