കാഞ്ഞങ്ങാട്ട് സ്റ്റാമ്പ് പേപ്പര്‍ ലഭ്യതക്കുറവ്; ധനകാര്യ മന്ത്രിക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട് നഗരത്തിലെ സ്റ്റാമ്പ് പേപ്പര്‍ ലഭ്യതക്കുറവ് മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാലിന് കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ. പി ജ്യോതിഷ് നിവേദനം നല്‍കി.നഗരത്തിലെ വിവിധ ഓഫിസുകള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സ്റ്റാമ്പ് പേപ്പറുകള്‍ സമയബന്ധിതമായി ലഭ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നും, ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റാമ്പ് വില്‍പ്പനക്കായി അധിക വിതരണകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും, നിലവിലെ വിതരണ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉള്‍പ്പെടെ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശനും ഒപ്പം ഉണ്ടായിരുന്നു.

error: Content is protected !!