പൂച്ചക്കാട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി സ്റ്റാറ്റിറ്റിക്‌സ് & സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സ് വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്നാം റാങ്ക് നേടിയ
പി അളകനന്ദയെ പൂച്ചക്കാട് ചിറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഭരണ സമിതി ഉത്സവ ദിവസം അനുമോദിച്ചു.
മടപ്പുര മടയന്‍ രവി മടയന്‍ പുരസ്‌ക്കാരം വിതരണം നടത്തി. പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. സെക്രട്ടറി മോഹനന്‍ മുലക്കോത്ത്, രാമകൃഷ്ണന്‍ കുഞ്ഞച്ചംവളപ്പ്, രാജേഷ് തോട്ടം, ബി കെ മാധവന്‍, ഏ മുരളി, സി എച്ച് വിനീത്, വി ഗോവര്‍ദ്ധന, ബാലകൃഷ്ണന്‍ തോട്ടം, കൃഷ്ണന്‍ ഡ്രൈവര്‍, എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് അളകനന്ദ നന്ദി പറഞ്ഞു.
