പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ പത്താം നാളില്‍ സന്ധ്യാ കാലത്ത് ദീപ പ്രഭയില്‍ ശ്രുതിസാഗറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി അത്യന്തം സുശ്രാവ്യമായിരുന്നു. തന്റേതായ ശൈലി കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ശ്രുതിസാഗര്‍ തോഡി രാഗത്തിലുള്ള ശ്രീകൃഷ്ണം ഭജമാന സ എന്ന കൃതി വിസ്തരിച്ചു വായിച്ചു.പക്കമേളത്തില്‍ വയലിനിലില്‍ കേശവ് മോഹന്‍ കുമാര്‍ മൃദംഗത്തില്‍ ബോംബെ ഗണേഷ് , ഘടത്തില്‍ ശ്രീജിത് വെള്ളാട്ടത്തൂര് , മുഖര്‍ശംഖില്‍ പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് എന്നിവര്‍ ഒരുമിച്ചു. പതിനൊന്നാം നാളില്‍ സുകന്യ രാം ഗോപാലിന്റെ ഘട തരംഗം എന്ന പ്രത്യേക പരിപാടി ഗോശാലയിലെത്തിയ ആസ്വാദകരെ കോരിത്തരിപ്പിക്കും വിധമായിരുന്നു. പതിനൊന്നാം നാളില്‍ യോഗേഷ് ശര്‍മ്മ , വിദ്യാ കല്യാണരാമന്, രോഹിണി ശ്രീനാഥ്, ശ്രുതി ജയദേവ് എന്നിവരുടെ സംഗീതാരാധനയും ബി അനന്ത കൃഷ്ണന്, ശ്രേയ എന്നിവരുടെ വയലിന് വിന്യാസം , രാമണ ബാലചന്ദ്രന്റെ വീണാ വാദനവും ഉണ്ടായി.
സംഗീതോത്സവത്തില്‍ ഇന്ന്
കര്‍ണ്ണാടക സംഗീതലോകത്തെ ഭീഷ്മാചാര്യനായ ടി വി ഗോപാലകൃഷ്ണന്റെ സംഗീത കച്ചേരി ഗോശാല നന്ദിമണ്ഡപത്തില്‍ നടക്കും. അനിരുദ്ധ് സുബ്രഹ്മണ്യം ആദ്യ കച്ചേരി നടത്തും . വയലിന് വിദ്വാന് വിഠല്‍ രാമമൂര്‍ത്തിയുടെ വയലിന് കച്ചേരിയും ജയന്ത് , മൈസൂര്‍ ചന്ദന്‍ കുമാര്‍ എന്നിവരുടെ പുല്ലാങ്കുഴല്‍ കച്ചേരിയും . ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യത്തിന്റെ നാമസങ്കീര്ത്തനവുംനടക്കും
