രാം നാഥ് ഷേണായിയുടെ മരണത്തില്‍ കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് അനുശോചിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റണ്‍ സ്ഥാപക അംഗവും ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി നിര്‍ണായകമായ ഇടപെടല്‍ നടത്തുകയും ഷട്ടില്‍ ബാഡ്മിന്റണ്‍ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും. ചെയ്ത കാഞ്ഞങ്ങാട്ടെ ജനകീയ വ്യാപാരി കഴിഞ്ഞദിവസം അന്തരിച്ച രാംനാഥ് ഷേണായിട്ടുള്ള ആദരസൂചകമായി അനുശോചനയോഗം നടത്തി.ക്ലബ്ബില്‍ നടന്ന യോഗത്തില്‍
പ്രസിഡന്റ് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍,സെക്രട്ടറി ടി വി രാഘവന്‍, കെ രവീന്ദ്രന്‍,എം കെ വിനോദ് കുമാര്‍, .എം എസ് പ്രദീപ്,
പി വി ജയകൃഷ്ണന്‍, കെ വിനോദ്കുമാര്‍, കെ മനോജ്കുമാര്‍, ഗുരുദത്ത്പ്രഭു, നരസിംഹപൈ, സി സുലൈമാന്‍ ഹാജി, എന്‍ ആര്‍ പ്രശാന്ത്,
കെ ജെ ജയിംസ്, കെ വി സജിത്ത്, പ്രദീപ് കീനേരി, ക്ലബ്ബില്‍ പരിശീലനം നടത്തുന്ന കുട്ടികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

error: Content is protected !!