കോടികളുടെ വികസന നേട്ടവുമായി കാഞ്ഞങ്ങാട് നഗരസഭ 25- ാം വാര്‍ഡില്‍ വികസന സദസ് നടന്നു

കാഞ്ഞങ്ങാട്: നവംബര്‍ – ഡിസംബര്‍ മാസത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ വാഴുന്നോറടി 21 – ാം മാറുന്ന നിലവിലുള്ളത് 25 ആം വാര്‍ഡിന്റെ വികസന സദസ്സ് നടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ആണ് വികസന സദസ്സ് നടത്തിയത്.അടിസ്ഥാനവികസനത്തിന്റെ ഭാഗമായി 12 ഓളം പുതിയ റോഡുകള്‍ ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിനും അതോടൊപ്പം തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും,ലൈഫ് ഭവന പദ്ധതിയിലൂടെ 50 ഓളം ആളുകള്‍ക്ക് വീട് നല്‍കുവാനും മറ്റു നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചറുടെയും വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ കെ വി സരസ്വതിയുടെയും നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സാധിച്ചിരുന്നു. വാര്‍ഡിലെ യുവതി യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വികസന സദസ്സില്‍ പങ്കെടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ രവീന്ദ്രന്‍ പുതുക്കൈ, പള്ളിക്കൈ രാധാകൃഷ്ണന്‍, ഫൗസിയ ഷെരീഫ്, മായാകുമാരി, പി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് അംഗം സന്തോഷ് മോനാച്ചസ്വാഗതംപറഞ്ഞു

error: Content is protected !!